ജവഹര്‍ സ്റ്റേഡിയം പുല്ലു പിടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചു.

ജവഹര്‍ സ്റ്റേഡിയം നവീകരണത്തിന്‍റെ ഭാഗമായുള്ള പുല്ലു പിടിപ്പിക്കല്‍ പ്രവര്‍ത്തി ഇന്ന് ആരംഭിച്ചു. കളിസ്ഥലമായി ഉപയോഗിക്കുന്ന ഭാഗത്താണ് പുല്ലുപിടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചത്.
അഞ്ച് ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കോഴിക്കോട്ടെ ഷാജു ടര്‍ഫ് & ലാന്‍റ്സ്കേപ്പിംഗ് എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തത്.
ജവഹര്‍ സ്റ്റേഡിയം നവീകരണത്തിന്‍റെ ഭാഗമായി 90 ലക്ഷം രൂപയുടെ പദ്ധതി കോര്‍പ്പറേഷന്‍ തയ്യാറാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഡ്രെയിനേജും നടപ്പാതയും മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി 50 ലക്ഷം രൂപയും ഗ്രൗണ്ടിൽ പുല്ല് വെച്ച് പിടിപ്പിക്കുന്നതിന് 40 ലക്ഷം രൂപയുമാണ് വകയിരുത്തിയിരുന്നത്.
നടപ്പാതയുടെയും ഡ്രെയിനേജിന്റെയും പണി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഗ്രൗണ്ടിന്‍റെ പുല്ലു പിടിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടുകൂടി ഗ്രൗണ്ട് കായിക പ്രേമികള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നും നടപ്പാതയുടെ നവീകരണം വഴി പ്രഭാത നടത്തക്കാർക്ക് കൂടുതൽ സൗകര്യം ആകുമെന്നും മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു.
മേയര്‍ അഡ്വ.ടി .ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബിജു പി വി തുടങ്ങിയവര്‍ ഗ്രൗണ്ട് സന്ദർശിച്ച് പ്രവർത്തിയുടെ പുരോഗതി വിലയിരുത്തി.