ചേംബർ സ്വർണക്കപ്പ് ഫുട്ബോൾ:ഡയമണ്ട് പെയിന്റ്സ് ചാമ്പ്യന്മാർ

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ലൂർദ് എജ്യുക്കേഷൻ അക്കാദമിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ഡയമണ്ട് പെയിന്റ്സ് ഏച്ചൂർ ജേതാക്കളായി.
മേയർ ടി.ഒ. മോഹനൻ വിജയികൾക്കുള്ള ട്രോഫിയും ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും സമ്മാനിച്ചു
സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂർ റേഞ്ച് എസ്.പി. എം. പ്രദീപ് കുമാർ, മാസ്റ്റേഴ്സ് വേൾഡ് കപ്പ് സ്വർണമെഡൽ ജേതാവ് പി.എൻ. ജയസൂര്യൻ, കേരളാ സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജീവരാജൻ നമ്പ്യാർ, ജേബീസ് കോളജ് ചെയർമാൻ കെ.പി. ജയബാലൻ, കാനനൂർ ഡ്രഗ്സ് സെന്റർ എം.ഡി. മാത്യു സാമുവൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ചേംബർ പ്രസിഡൻറ് ടി.കെ. രമേഷ് കുമാർ, ഹോണററി സെക്രട്ടറി സി. അനിൽ കുമാർ, സച്ചിൻ സൂര്യകാന്ത് മഖേച്ച, എ.കെ. മുഹമ്മദ് റഫീഖ്, കെ. നാരായണൻകുട്ടി, ഹനീഷ് കെ. വാണിയങ്കണ്ടി, ദിനേശ് ആലിങ്കൽ, ഇ.കെ. അജിത് കുമാർ, കെ.കെ. പ്രദീപ് കുമാർ, സി. വാസുദേവ് പൈ എന്നിവർ സംസാരിച്ചു.