പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍; രചനാ മത്സര വിജയികള്‍

ജില്ലയില്‍ നടന്നു വരുന്ന പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ സന്ദേശം കൂടുതല്‍ വിദ്യാര്‍ഥികളിലും പൊതു ജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കവിതാരചന, പ്രബന്ധ രചന മല്‍സരങ്ങളും പൊതു ജനങ്ങള്‍ക്കിടയില്‍ മുദ്രാവാക്യ രചനാ മല്‍സരവുമാണ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ജില്ലാ കളക്ടറുടെ സാക്ഷ്യപത്രത്തോടൊപ്പം അഭയം വെല്‍ഫെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സമ്മാനങ്ങളും ലഭിക്കും. കുട്ടികളിലും മുതിര്‍ന്നവരിലും ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ കാമ്പയിനിന്റെ അന്തസത്ത കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ഇതുപോലെയുള്ള മത്സരങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
മത്സര വിജയികള്‍ – കവിതാ രചനാ മല്‍സരം – ഹൈസ്കൂള്‍ വിഭാഗം – ഹര്‍ഷിത്ത് ജയകുമാര്‍, കരിവെള്ളൂര്‍ എവിഎസ്ജിഎച്ച്എച്ച്എസ്, കെ എം മയൂഖ, ജിഎച്ച്എച്ച്എസ് വടക്കുമ്പാട്.
ഹയര്‍ സെക്കണ്ടറി വിഭാഗം – അദ്വൈത് എസ് പവിത്രന്. ബിരുദ വിഭാഗം – കെ സി ദേവപ്രിയ, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ജി കെ പി നന്ദന, ഏച്ചൂര്‍ നളന്ദ കോളേജ്.
പ്രബന്ധ രചന മല്‍സരം – ഹൈസ്കൂള്‍ വിഭാഗം – കെ പി ശില്പ, ജിഎച്ച്എച്ച്എസ്, മുണ്ടേരി, പി പി ശ്രീയാഷ്., ജിഎച്ച്എച്ച്എസ്, ചട്ടുകപ്പാറ.
ഹയര്‍ സെക്കണ്ടറി വിഭാഗം – സുര്യശ്രീ എസ് സുരേന്ദ്രന്, ബിരുദ വിഭാഗം – കെ അശ്വിനി, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ആര് കാവ്യശ്രീ, ചിന്മയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍.
മുദ്രാവാക്യരചനാ മല്‍സരം – കെ പി പ്രേമരാജന്‍, പൂക്കണ്ടം, കെ പി പ്രകാശിനി, മേലേചൊവ്വ.