നവമാധ്യമത്തിലൂടെ നഗരസഭാ ചെയർപേഴ്സനെ സ്ത്രീത്വത്തെ അപമാനിക്കും വിധം അധിക്ഷേപിച്ച അധ്യാപകനെതിരെ കേസ്.

നീലേശ്വരം: നവമാധ്യമത്തിലൂടെ നീലേശ്വരം നഗരസഭാ ചെയർപേഴ്സണെതിരെ അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം പ്രചരണം നടത്തുകയും ചെയ്ത അധ്യാപകനെതിരെ കോടതിയുടെ അനുമതിയോടെ നീലേശ്വരം പോലീസ് കേസെടുത്തു . പിലിക്കോട് സ്വദേശിയായഅധ്യാപകൻ വത്സൻ പിലിക്കോടിനെതിരെയാണ് ക്രൈം നമ്പർ. 275/22 ൽ 120 ( ഒ) കെ.പി. ആക്ട് പ്രകാരം നീലേശ്വരം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 7 നാണ് സോഷ്യൽ മീഡിയയിൽ കേസിനാസ്പദമായ പോസ്റ്റ് ഇട്ടത്. ജനങ്ങളുടെ നികുതി പണം കൊണ്ട് കൊടി വെച്ച കാറിൽ സഞ്ചരിക്കുമ്പോൾ തലക്കനത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കാണാതെ പോകുകയാണെന്നും ആട്ടാൻ അറിയാത്തവരെ നെയ്യാൻ ആക്കിയപ്പോലെയാണ് കാര്യങ്ങൾ എന്നു തുടങ്ങുന്ന ഫെയ്സ് ബുക്ക് പോസ്റ്റിൽ സ്ത്രീത്വത്തെ സമൂഹമധ്യത്തിൽ അപമാനിക്കും വിധം പ്രചരിപ്പിച്ചുവെന്ന് കാണിച്ച് നീലേശ്വരംനഗരസഭാ ചെയർപേഴ്സൺ പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ അനുമതിക്കായി പോലീസ് ഇൻസ്പെക്ടർ ശ്രീഹരി ഹൊസ്ദുർഗ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ അനുമതി യോടെ കേസെടുത്ത നീലേശ്വരം പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: