പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസിന് തീയിട്ടു.

പയ്യന്നൂർ:അന്നൂരിൽ പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസിന് തീയിട്ടു.
കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്ഥംഅന്നൂര് സത്യന് ആര്‍ട്സ് ക്ലബിന് സമീപം സ്ഥാപിച്ച സംഘാടക സമിതി ഓഫീസിനാണ് തീയിട്ടത്.
ഇന്നുപുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം..റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുമതിയോടെയാണ് സംഘാടക സമിതി ഓഫീസ് സ്ഥാപിച്ചിരുന്നത്. ജനകീയ പ്രചരണ ങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ 15ന് ജില്ലാ കമ്മിറ്റിയംഗം സി.സത്യപാലനാണ് നിര്‍വഹിച്ചിരുന്നത്. തീയിട്ട അക്രമി ഇരുട്ടിൽ ഓടി മറഞ്ഞത്
ഇതുവഴി വന്ന യുവാവ് കണ്ടിരുന്നു. യുവാവാണ് നേതാക്കളെ വിവരമറിയിച്ചത്. തക്ക സമയത്ത്ഇയാള് സംഭവം കണ്ടതിനാലാണ് സംഘാടക സമിതി ഓഫീസ് പൂര്‍ണമായും കത്തിക്കാൻ കഴിയാതെ അക്രമി ഓടി രക്ഷപ്പെട്ടത്.സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.