മധ്യവയസ്കനെ കിണിറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മട്ടന്നൂർ: തനിച്ചു താമസിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹം വീട്ടു കിണറ്റിൽ കണ്ടെത്തി.ചെറുപഴശി പറയനാട് സ്വദേശി കർക്കിടകക്കാട്ടിൽ വിജയനാഥൻ ഉണ്ണിത്താൻ്റെ( 62 ) മൃതദേഹമാണ് ഇന്ന് രാവിലെ 8 മണിയോടെ അയൽവാസികൾ വീട്ടുകിണറ്റിൽ കണ്ടെത്തിയത്.തനിച്ചു താമസിക്കുന്നതിനാൽ പ്രഭാതത്തിൽ അയൽവാസികൾ വീട്ടിൽ സാധാരണ എത്താറുണ്ട്. ഇന്ന് രാവിലെ പതിവുപോലെ എത്തിയപ്പോൾ ആളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് മൃതദേഹം കിണറ്റിൽ കണ്ടത്.തുടർന്ന് മട്ടന്നൂർ ഫയർസ്റ്റേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.നാല് വർഷം മുമ്പ് ഇയാളുടെ ഭാര്യ ജാനകി വാരസ്യാർ മരണപ്പെട്ടിരുന്നു. ഏക മകൻ പത്മനാഭൻ കണ്ണൂരിലാണ് താമസം. മട്ടന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.