മലയോര ജനതയോട് വോട്ടു ചോദിച്ച് ഇടതു സാരഥി

ഇരിട്ടി: മലയോര കുടിയേറ്റ കർഷകരോട് വോട്ടഭ്യർത്ഥനയുമായി പോരാവൂര്‍  മണ്ഡലം ഇടതു  മുന്നണി സ്ഥാനാര്‍ഥി കെ.വി സക്കീര്‍ഹുസൈൻ അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി
അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ്,കച്ചേരിക്കടവ്,,രണ്ടാംകടവ്,വാണിയപ്പാറ,അങ്ങാടിക്കടവ് ഡോണ്‍ബോസ്ക്കോ  കോളേജ് ,സെന്‍റ് ജൂഡ്,കരിക്കോട്ടക്കരി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ നേരിൽ കണ്ട്  സ്ഥാനാര്‍ഥി കെ.വി സക്കീര്‍ഹുസൈന്‍ വോട്ടഭ്യര്‍ത്ഥിച്ചു . .
എൽ ഡി എഫ് നേതാക്കളായ  ഇ. സജീവന്‍, ബിജു വര്‍ഗ്ഗീസ്
ബിജോയി ,സിബി വാഴക്കല ദിലീപ്, മോഹനന്‍ എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു
ഇന്ന്ആറളംഫാം ,കീഴ്പ്പള്ളി മേഖലകളിൽ പര്യടനം നടത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: