കത്തുന്ന വേനലിൽ കുടിനീരിനായ് തടയണ നിർമാണവുമായി വനം വകുപ്പ് വനിതാ ജീവനക്കാർ

ഇരിട്ടി: കത്തുന്ന വേനലിൽ നീരുറവകൾ വറ്റിവരൾച്ച രൂക്ഷമായതോടെ വനത്തുള്ളിൽ വന്യ ജീവികൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വനം വകുപ്പ് വനിതാ ജീവനക്കാർ വനത്തിനുള്ളിലെ നീർച്ചാലുകളിൽ തടയണ നിർമ്മിച്ചു
ആറളം വൈൽഡ് ലൈഫ് വാർഡൻ എ ഷജ്നയുടെ നേതൃത്വത്തിൽ ഡിവിഷനിലെ ഏഴ് വനിതാ ജീവനക്കാർ ചേർന്നാണ് ബ്രഷ് വുഡ് തടയണ നിർമ്മിച്ചത്
ഏഴു ബീറ്റ് ഓഫിസർമാരും ഒരു വാച്ചറും സിവിൽ പൊലിസ് ഓഫിസർ മഞ്ജുഷയും നിർമ്മാണത്തിൽ പങ്കാളികളായി
വന്യജീവികളുടെ ദാഹമകറ്റാൻ നിർമ്മിക്കുന്ന 100 തടയണകളുടെ കൂട്ടത്തിലാണ് വനിതാ ജീവനക്കാർ മാത്രമായി ഒരു തടയണ നിർമിച്ചത്
വനദിനത്തിനോടനുബന്ധിച്ച് പാലക്കാട് വൈൽഡ് ലൈഫ് സർക്കിളിലെ വനപാലകരാണ് തടയണ ചലഞ്ചുമായി രംഗത്തെത്തിയത്. വേനൽക്കാലങ്ങളിൽ വന്യ ജീവികളുടെ ദാഹമകറ്റുന്നതിനായി മാർച്ച് 5 മുതൽ ഇരുപത്തി ഒന്ന് വരെയുള്ള ദിവസങ്ങൾക്കിടയിൽ 100 ബ്രഷ് വുഡ് തടയണകളാണ് പാലക്കാട് വൈൽഡ് ലൈഫ് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്
പാഴ്മരങ്ങളും ചെറുകമ്പുകളും കരിയിലകളും അധിനിവേശ സസ്യങ്ങളേയും പ്രയോജനപ്പെടുത്തി ചെയ്യുന്ന താൽക്കാലിക തടയണകൾ വന്യ ജീവികൾക്കും കാടിനോട് ചേർന്നുള്ള പുഴകളെ ആശ്രയിച്ച് ജീവിക്കുന്നവർക്കും കുടിവെള്ള ക്ഷാമം കുറയ്ക്കുവാനുള്ള ഉപാധിയാണ് തടയണ നിർമ്മാണം
വരുംദിവസങ്ങളിൽ കാട്ടുതീ തടയുന്നതോടൊനം കുടിവെള്ള സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും തുടരുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന പറഞ്ഞു