യുഡിഎഫ് പ്രചരണ ബോർഡുകൾ മോഷണം പോയതായി പരാതി.

ഇരിട്ടി: പേരാവൂർ മണ്ഡഡലം യു
ഡി.എഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ മോഷണം പോയതായി പരാതി
പ്രചരണാർത്ഥം വളളിത്തോട്ടിൽ സ്ഥാപിച്ച പ്രചരണ ബോർഡുകളാണ് മോഷണം പോയതായി കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഫിലോമിന കക്കാട്ടിൽ ഇരിട്ടി ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്
.തുടർച്ചയായി രണ്ട് ദിവസവും വള്ളിത്തോട് ഭാഗത്ത് സ്ഥാപിച്ച യുഡിഎഫ് പ്രചരണ ബോർഡുകളാണ് മോഷണം പോയതെന്നും. പ്രചരണ ബോർഡുകൾ നശിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു
. പരാജയ ഭീതി പൂണ്ടവരാണ് പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നതെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.