ബഷീർ കണ്ണാടിപ്പറമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ നിന്ന് എസ്ഡിപിഐ സ്ഥാനാർഥിയായി മൽസരിക്കുന്ന ബഷീർ കണ്ണാടിപ്പറമ്പ് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ജില്ല തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കൂത്ത്പറമ്പ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നിയാസ് തറമ്മൽ, യു അഫ്സർ മാസ്റ്റർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. പാർട്ടിയുടെ ജില്ല ജനറൽ സെക്രട്ടറി കൂടിയായ ബഷീർ കണ്ണാടിപ്പറമ്പ് മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, വിവിധ സംഘടന നേതാക്കൾ എന്നിവരെ നേരിൽ കണ്ട് പിന്തുണ തേടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച മുതൽ പഞ്ചായത്ത്തല പര്യടനം തുടങ്ങും. പ്രചരണത്തിൻ്റെ ഭാഗമായി പൊതുയോഗം, വാഹന പ്രചരണ ജാഥ, കുടുംബ യോഗം എന്നിവ ആസുത്രണം ചെയ്തിട്ടുണ്ട്‌.

കാപ്ഷൻ: ധർമ്മടം മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

നോട്ട്: വാർത്ത നൽകുന്നത് നിയാസ് തറമ്മൽ
ഫോൺ: +919605202529

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: