ഇരിക്കൂറിനെ ആവേശത്തിലാക്കി യു ഡി എഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിപിച്ചു.

ശ്രീകണ്ഠാപുരം : ഇരിക്കൂർ നിയോജക മണ്ഡലം
യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ്   യു ഡി എഫ് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തി വരണാധികാരി  മുൻപാകെ പത്രിക സമർപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ ആർ.അബു മുൻപാകെയാണ് സജീവ് ജോസഫ് 3 സെറ്റ് പത്രിക സമർപ്പിക്കൂയുണ്ടായി..
ഡി സി സി സെക്രട്ടറിമാരായ ബേബി തോലാനി, ജോസ് വട്ടമല, കെ പി ഗംഗാദരൻ,ജോജി വട്ടോളി,
ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ടി എ ജസ്റ്റിൻ,ലീഗ് നേതാക്കളായ ,
എസ് മുഹമ്മദ്‌, ടി എൻ എ ഖാദർ, സി കെ മുഹമ്മദ്‌, എൻ.പി. റഷീദ് ,
പി ടി കോയ , അബ്‌ദുൾറഹ്‌മാൻ സലാഹുദ്ധീൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വർഗീസ് വയലാമണ്ണിൽ,കെ ജെ മത്തായി,ജനപ്രതിനിധികൾ,
 കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ, ബൂത്ത്‌ പ്രസിഡന്റുമാർ,യൂത്ത് കോൺഗ്രസ്, കെ എസ് യു ഭാരവാഹികൾ, മറ്റ് പോഷക സംഘടന ഭാരവാഹികൾ തുടങ്ങി നിരവധി പേർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: