പിണറായിക്കെതിരേ ധര്‍മടത്ത് മല്‍സരിക്കാനില്ലെന്ന് കെ സുധാകരന്‍ എംപി

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കാനില്ലെന്ന്
കെ സുധാകരന്‍ എംപി. ഡിസിസി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തെ അറിയിച്ചതായി കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മല്‍സരിക്കുന്നത് മറ്റു മണ്ഡലങ്ങളെ ബാധിക്കുമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തണം. അവസാന നിമിഷത്തെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യില്ല. ഇതിനാല്‍ തന്നെ ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: