കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം:യൂത്ത് കോൺഗ്രസ്സ് തടഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് കണ്ണൂരിൽ കള്ളുഷാപ്പ് ലേലം. നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറു കണക്കിന് പേര്‍ ലേലത്തില്‍ പങ്കെടുത്തു. പൊതുപരിപാടികളും ആള്‍ക്കൂട്ട സംഗമങ്ങളും റദ്ദാക്കണമെന്ന ഉത്തരവ് ലംഘിച്ചാണ് ലേല നടപടികള്‍.കണ്ണൂർ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലെ ലേലമാണ് മാറ്റിവെച്ചത്‌. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യമല്ല ജനങ്ങളുടെ ജീവൻ ആണ് പ്രധാനം എന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധവുമായി എത്തിയതോടെയാണ് ഇവിടെ ലേലം മാറ്റിവെച്ചത്. ലേല നടപടികള്‍ രണ്ടു റൗണ്ട് പൂര്‍ത്തിയാക്കിയിരുന്നുപുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വീഡിയോ….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: