എൽഡി ക്ലർക്ക് ഒഴിവുകൾ മാർച്ച് 27ന് മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എൽഡി ക്ലർക്ക് ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 27ന് മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന എൽഡി ക്ലർക്ക് ലിസ്റ്റിൽ നിന്ന് പരാമാവധി നിയമനം നടത്തണമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികൾക്കും പൊതുഭരണ വകുപ്പ് സർക്കുലർ അയച്ചു. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദേശം നൽകി.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal