കൊവിഡ് മരണം: പ്രത്യേക വായ്പ

കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങൾ/ ആശ്രിതർക്കായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ‘സ്മൈൽ’ വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മരണമടഞ്ഞ വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കിൽ അയാളുടെ തൊട്ടടുത്ത കുടുംബാംഗത്തിന്/ ആശ്രിതന് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതൽ മുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കും. മൊത്തം പദ്ധതി തുകയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതം അടക്കണം. പലിശ നിരക്ക് പ്രതിവർഷം 4.5 ശതമാനം. തിരിച്ചടവ് കാലയളവ് അഞ്ച് വർഷം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. പ്രധാന വരുമാനദായകൻ മരിച്ചത് കൊവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റും അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ആധികാരിക രേഖയും ഹാജരാക്കണം.  താൽപര്യമുള്ളവർ ഫെബ്രുവരി 26നകം തളാപ്പിലുള്ള  ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0497 2705036, 9400068513, 9446958777.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: