എം.ഡി.എം.എ.യുമായി രണ്ടു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.പള്ളിക്കര തച്ചങ്ങാട് അരവത്ത് സ്വദേശിയായ വയറിംഗ് തൊഴിലാളി പി.വി. രോഹിത് (30), സുഹൃത്ത് പള്ളിക്കര ഐസ് കമ്പനിക്ക് സമീപം മെഷീൻ കോളനിയിലെ എം.വിനോദ് (30) എന്നിവരെയാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 10.30 മണിയോടെ ചിത്താരി പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ലഹരിമരുന്നുമായി കെ.എൽ.60. ക്യു.1023 നമ്പർ സ്കൂട്ടറിൽ പോകുകയായിരുന്ന ഇരുവരും പോലീസ് പിടിയിലായത്. യുവാക്കളിൽ നിന്നും മാരക ലഹരി മരുന്നായ 4 ഗ്രാം എം.ഡി.എം.എ.പോലീസ് പിടിച്ചെടുത്തു.സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും