200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

ആലക്കോട്: വാറ്റുചാരായ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി. മാവുംതട്ട്, മുക്കട, കാരി ക്കയം, മണക്കടവ്, ചീക്കാട് ഭാഗങ്ങളിൽ റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.ആർ.സജീവും സംഘവും നടത്തിയ റെയ്ഡിൽ ചീക്കാട് -68-ൽ കർണാടക അതിർത്തിയോട് ചേർന്ന തോടിനരികിൽ രഹസ്യമായി പ്രവർത്തിച്ചു വന്ന വൻ വാറ്റു കേന്ദ്രം തകർത്താണ്200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, ഹാരിസ്.കെ, വി., ധനേഷ്,സി.കെ.,ഷിബു ഡ്രൈവർ ജോജൻ
എന്നിവരും ഉണ്ടായിരുന്നു.