പാചക ജോലിക്കിടെ ഹോട്ടലുടമ കുഴഞ്ഞുവീണ് മരിച്ചു

കൂത്തുപറമ്പ് : ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു കൂത്തുപറമ്പ് കൈതേരിയിലെ അനീഷാണ് ( 47 ) മരിച്ചത് . ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ യാണ് സംഭവം . പാലത്തുങ്കര യിലെ അനീഷ് ഹോട്ടലിന്റെഉടമയാണ് . പുലർച്ചെ 5.30 ഓടെ ഹോട്ടൽ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു . മുട്ട പുഴുങ്ങാൻ അടുപ്പിൽവെച്ചശേഷം പൂരിക്കുള്ള മാവ് കുഴക്കുന്നതിനിടെ യാണ് കുഴഞ്ഞു വീണത് . ആറ് മണിയോടെ അനുജൻഹോട്ടലിലെത്തിയപ്പോഴാണ് അനീഷ് വീണുകിടക്കുന്നത് കണ്ടത് . ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലുംതലശ്ശേരി  ജനറൽ ആശുപത്രിയിലും ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പരപത്ത് ഗോപാലൻപത്മാവതി ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ : അജിത്ത്കുമാർ ( ഗൾഫ് ) , അനൂപ് , അഭിലാഷ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: