യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കണ്ണൂരില്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ നൈറ്റ് മാര്‍ച്ച് നടത്തി

കണ്ണൂർ :തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു, കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപ്പീരങ്കി പ്രയോഗിച്ചു.

കലക്ട്രേറ്റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് സുദീപ് ജെയിംസ്, വിനേഷ് ചള്ളിയാൻ, എം.പി.മുരളി രാഹുൽ വി, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിൻ, സജേഷ് അഞ്ചരക്കണ്ടി, ഷാജു കണ്ടമ്പേത്ത്, ശരത് ചന്ദ്രൻ, സി ജോ മറ്റപ്പള്ളി, അനൂപ് തന്ന ട, ഇമ്രാൻ പി, നികേത് നറാത്ത്, ഫർസിൻ മജീദ്, വരുൺ എം.കെ ലിജേഷ് KP, സോനുവി.പി, പ്രജീഷ്.പി, ഫൈസൽ മാസ്റ്റർ, അക്ഷയ് ചൊക്ലി, രാജീവൻ എളയാവൂർ, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: