വീണ്ടും പ്രവർത്തനം തുടങ്ങാൻ ശ്രമം; ക്വാറി വിരുദ്ധ സമരക്കാർക്ക് നേരെ പോലീസ് ബലപ്രയോഗം; നിരവധി പേർക്ക് പരിക്ക്.

പാനൂർ: പൊയിലൂർ വെങ്ങാത്തോട് വീണ്ടും പ്രവർത്തനം ആരംഭിക്കാനിരുന കരിങ്കൽ ക്വാറിയെ ചൊല്ലി സംഘർഷം പ്രതിഷേധിച്ച സ്ത്രീകൾ ഉൾപെടെ നാൽപ്പതോളം പേരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
.ക്വാറിവിരുദ്ധ സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
13 വർഷമായി പൂട്ടി കിടക്കുന്ന ക്വാറി ക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി ലഭിച്ചത്.ഇതേ തുടർന്ന് ചെറുവാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ക്വാറി പ്രവർത്തനത്തിനൊരുങ്ങുകയായിരുന്നു.
ക്വാറി പ്രവർത്തിക്കാൻ ഒരുങ്ങുന്നത് മനസ്സിലാക്കായ പ്രദേശവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽക്വാറി പ്രവർത്തനത്തിനെതിരെ അനശ്ചിതകാല സമരത്തിനൊരുങ്ങുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.സത്യപ്രകാശാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് സംരക്ഷണത്തോടെ ടിപ്പർ ലോറിയിൽ തൊഴിലാളികളെത്തി. സമരപന്തലിന് മുന്നിൽ ടിപ്പർ ലോറി പ്രതിഷേധക്കാർ തടഞ്ഞു ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സമീപ പ്രദേശങ്ങളിൽ തൊഴിലുറപ്പിനും മറ്റും പോയ സ്ത്രീകൾ വിവരമറിഞ്ഞ് അലമുറയിട്ട് കരഞ്ഞുകൊണ്ട് സ്ഥലത്തെത്തുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു.പിന്നീട് മുപ്പതോളം സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ബലപ്രയോഗത്തിനിടയിൽ
അപസ്മാരത്തിലായ കരുവച്ചാൽ രവീന്ദ്രനെ കുന്നോത്ത്പറമ്പ് പി.ആർ.സ്മാരക സഹകരണ ആശുപത്രിയിലേക്ക് മാറ്റി..
, കൊളല്ലൂർ സി.ഐ .കെ.ഒ. പ്രദീപ് ,പാ നൂർ സി.ഐ ,റഹിംചാക്കേരി എന്നിവരുടെ നേതത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് കേമ്പ് ചെയ്യുന്നുണ്ട്. ഇപ്പോഴും ഭീതി ത മായ അവസ്ഥയാണ് സ്ഥലത്തുള്ളത്.