സ്വരാജ് പന്തലിൽ സത്യാഗ്രഹം നാലാം ദിവസം

തലശ്ശേരി: നഗരത്തിലും പരിസരത്തും വ്യാപകമായ മയക്ക് മരുന്ന് മാഫിയക്കെതിരെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ജനകീയ സത്യാഗ്രഹത്തിൻ്റെ നാലാം ദിവസം സിനിമാ പിന്നണി ഗായകൻ എം മുസ്തഫ സത്യാഗ്രഹി ആർട്ടിസ്റ്റ് ശശികലയെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു.
രാമദാസ് കതിരൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഫൈസൽ പുനത്തിൽ, പി. നാണി ടീച്ചർ, സൗമി മട്ടന്നൂർ, അഷറഫ് പൂക്കോം, രമാബാലൻ, സജീവൻ പാനൂർ, ലിസി ചപ്പാരപ്പടവ് , എൻ .വി . അജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു
ഷാനവാസ് പിണറായി സ്വാഗതം പറഞ്ഞു
വൈകുന്നേരം അഞ്ചിന് ഗിന്നസ് ബുക്ക് താരം തൃശൂർ നസീറിൻ്റെ മയക്ക് മരുന്ന് ബോധവത്ക്കരണ ശാന്തിഗീതം അവതരിപ്പിച്ചു..
ജനകീയ സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിവസമായ ഇന്ന്  മയ്യഴി കൂട്ടായ്മയുടെ പ്രവർകർ ഉപവസിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: