ബാർ ജീവനക്കാരെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

കൂത്തുപറമ്പ് : ബാറിന് മുന്നിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ബാർ ജീവനക്കാരെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ . ആലക്കണ്ടി കോംപ്ലക്സിലെ ലിൻഡാസ് ബാർ ജീവനക്കാരായ മനോജ് , പ്രിൻസ് എന്നിവരെ ആക്രമിച്ച കേസിൽ ആമ്പിലാട് സ്വദേശികളായ സൗരാഗ് ( 22 ) , ആദർശ് ( 21 ) , ഷനിൽ ( 23 ) , തേജസ് ( 23 ) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് . ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം . കൂത്തുപറമ്പ് മജിസ്ട്രേറ്റു കോടതി യിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: