ബി എസ് എൻ എൽ ജീവനക്കാരുടെ ഉപവാസ സമരം


ശമ്പളം കൃത്യമായി വിതരണം ചെയ്യുക
ശംബള പരിഷ്കരണ ചർച്ച ഉടൻ ആരംഭിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി എസ് എൻ എൽ ജീവനക്കാർ BSNLEU വിന്റെ ആഭിമുഖ്യത്തിൽ രാജ്യ വ്യാപകമായി ഉപവാസ സമരം നടത്തി
കണ്ണൂർ ജനറൽ ഓഫിസിന് മുമ്പിൽ നടന്ന സമരം സംസ്ഥാന പ്രസിഡന്റ് പി മനോഹരൻ ഉദ്ഘാടനം ചെയ്തു
വർഗ്ഗ ബഹുജന സംഘടനാ നേതാക്കളായ കെ മോഹനൻ (AIBDPA), വി വി കൃഷ്ണൻ
( BSNLCCLU), കെ ബാഹുലേയൻ (LICEU), ശ്രീധരൻ സംഗമിത്ര (KWAEU), അനു കവിണിശ്ശേരി (കോൺഫെഡറേഷൻ ), സുരേന്ദ്രൻ എൻ (FSETO) എന്നിവർ അഭിവാദ്യം ചെയ്തു. സാമുവൽ പ്രേംകുമാർ, കെ പി രാജൻ, ദിലീപ്കുമാർ ആർ കെ
കെ ശ്യാമള, പി ആർ സുധാകരൻഎന്നിവർ സംസാരിച്ചു. ബി അശോകൻ സ്വാഗതവും കെ പ്രദീപ്കുമാർ നന്ദിയും രേഖപ്പെടുത്തി
പി ടി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു