പത്താംതരം കോമണ്‍ പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഫെബ്രുവരി 20ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വട്ടേനാട് ജി വി എച്ച് എസ് എസില്‍ നമ്പര്‍ 2319 പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്താന്‍ നിശ്ചയിച്ച പത്താംതരം കോമണ്‍ പ്രിലിമിനറി പരീക്ഷ തൃത്താല ഡോ. കെ ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 399901 മുതല്‍ 400200 വരെ) ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം തൃത്താല ഡോ. കെ ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2505398.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: