മട്ടന്നൂർ വെള്ളിയാംപറമ്പിൽ വിമാനത്താവളപ്രദേശത്ത് തീപിടിത്തം

മ​ട്ട​ന്നൂ​ർ: കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​യാം​പ​റ​മ്പി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് തീ​പി​ടി​ത്തം. കി​യാ​ലി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള 30 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ കു​റ്റി​ക്കാ​ടു​ക​ളി​ലും പു​ല്ലി​ലു​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് മ​ട്ട​ന്നൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. ജ​യ​രാ​ജ​ൻ, പി.​പി.​രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി അ​ഗ്നി​ശ​മ​ന വാ​ഹ​ന ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മു​ള്ള റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ ബ​ക്ക​റ്റു​ക​ളി​ൽ വെ​ള്ളം കോ​രി​യൊ​ഴി​ച്ചും മ​റ്റും ഫ​യ​ർ ബ്രേ​ക്ക് ഉ​ണ്ടാ​ക്കി​യു​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്. മൂ​ന്നു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

വി. ​പ്ര​ദീ​ഷ്. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ പി.​ര​വീ​ന്ദ്ര​ൻ, കെ.​പി.​ബാ​ല​ൻ, കെ.​ര​ഞ്ജി​ത്, കി​ഷോ​ർ, അ​ഖി​ൽ, ഹോം​ഗാ​ർ​ഡ് കെ.​ജ​യ​പ്ര​കാ​ശ്, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ പോ​സ്റ്റ് വാ​ർ​ഡ​ൻ ആ​കാ​ശ്, ഡ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ ഷി​ജി​ത്ത് മാ​വി​ല, വാ​ർ​ഡ​ൻ​മാ​രാ​യ അ​നി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: