കാര്‍ഗോ കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സ് ഇന്ന് (ഫെബ്രുവരി 18) ഉച്ചയ്ക്ക് 12.30ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി  ഹര്‍ദീപ് സിംഗ് പുരി മുഖ്യാതിഥിയാകും. വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി  ഇ പി ജയരാജന്‍ അധ്യക്ഷനാകും.  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.   1200 ചതുരശ്ര മീറ്ററില്‍ 12000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിന് ശേഷിയുള്ളതാണ് പുതിയ കാര്‍ഗോ കോംപ്ലക്‌സ്. ആദ്യ കാര്‍ഗോ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കൈമാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: