പൂട്ടിയിട്ട വീട്ടിലെ കവർച്ച – മോഷ്ടാവ് പിടിയിൽ

ഇരിട്ടി : പൂട്ടിയിട്ട വീട്ടിൽ കവർച്ചനടത്തിയ യുവാവ് ഇരിട്ടി പോലീസിന്റെ പിടിയിലായി . ഉളിക്കൽ കൊശവൻ വയൽ സ്വദേശി പടുവിലാൻ പ്രശാന്തിനെയാണ് ഇരിട്ടി പ്രസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം

ഇരിട്ടി മാടത്തിൽ ഗാന്ധിനഗറിലെ ശശി നിവാസിൽ റിനേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത് .ലാപ്പ്ടോപ്പും, ടാബും മോക്ഷണം പോയിരുന്നു.

ശനിയാഴ്ച തലശ്ശേരിയിലെ ബന്ധുവീട്ടിൽ വിവാഹസൽകാരത്തിനായി വീട് പൂട്ടി പോയപ്പോഴാണ് കവർച്ച നടന്നത് . അടുക്കളയിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി കള്ളൻ അലമാരയുടെയും , ഷോകെയിസിന്റെയും പൂട്ടുകൾ തകർത്ത് ലാപ്ടോപും , ടാബും കവരുകയാരുന്നു. പണം മറ്റാരു സ്ഥലത്ത് സൂക്ഷിച്ചതിനാൽ കള്ളന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലാകുന്നത്. ശാസ്ത്രീയമായ അന്വേഷണമാണ് ഒരു ദിവസത്തിനുള്ളിൽ മോഷ്ടാവിനെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: