കണ്ണൂരിലെ പ്രശസ്ത സർജനായിരുന്ന ഡോ. ഒ.ടി.യൂസഫ് (75)നിര്യാതനായി

മലബാറിലെ പ്രശസ്ത സർജനായിരുന്ന ഡോ. ഒ.ടി.യൂസഫ് കക്കാട് കുഞ്ഞിപ്പള്ളിയിലെ വസതിയിൽ നിര്യാതനായി. കബറടക്കം വൈകീട്ട്. കഴിഞ്ഞ 50 വർഷത്തോളമായി വിവിധ സർക്കാർ – സ്വകാര്യ ആശുപത്രികളിലും , ഒമാൻ സർക്കാർ സർവ്വീസിലും പ്രവർത്തിച്ചു . ഇപ്പോൾ HOK സ്കൂൾ , എടക്കാട് , കണ്ണൂർ , ( വൈസ് ചെയർമാൻ ) , മാധവറാവുസിന്ധ്യ ഹോസ്പിറ്റൽ , കണ്ണൂർ ( കൺസൽട്ടന്റ് സർജൻ ) , സ്കിൻ കെയർ ക്ലിനിക് , കണ്ണൂർ ( മാനേജിംഗ് ഡയറക്ടർ ) എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചുവരുന്നു . മുൻപ് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് , ഐ . എം . എ . കണ്ണൂർ , സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ പ്രസിഡണ്ടായും , എം . എസ് . എസ് . ജില്ലാ പ്രസി ഡണ്ട് , സർജൻസ് അസോസിയേഷൻ സിക്രട്ടറി എന്നി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ : കെ . സുലേഖ , മക്കൾ : ഡോ . കെ . ഫിറോസ് ( സ്കിൻ കെയർ ക്ലിനിക് , കണ്ണൂർ ) , സുലു മുംതാസ് തലശ്ശേരി , സുലു ഷഹ നാസ് അബുദാബി . മരുമക്കൾ : ഡോ . സി . വി . മുഹമ്മദ് കുഞ്ഞി ( അലിഫ് ഇ . എൻ . ടി . കെയർ ക്ലിനിക് , തലശ്ശേരി ) , : മുനീർ ബി . ടി . അബുദാബി , ഡോ . ഹസീന സി . ( മെഡിക്കൽ കോളേജ് കോഴിക്കോട് ) , സഹോദരങ്ങൾ : ഒ . ടി . മുഹമ്മദ് അലി പടന്ന , പരേതനായ ഒ . ടി . ശാഹുൽ ഹമീദ് , സഹോദരി മാർ : കദീജ കൂത്തുപറമ്പ് , സുബൈദ കൂത്തുപറമ്പ് , മാതാപിതാക്കൾ : പരേതനായ ടി . മൊയ്തീൻ കുഞ്ഞി ഹാജി , പരേതയായ ഒ . ടി . സാറുമ്മ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: