കുഞ്ഞിൻറെ മൃതദേഹം കണ്ടെടുത്ത സംഭവം:കൊലപാതകം, പരസ്പരം പഴിചാരി അച്ഛനും അമ്മയും: കേസ് വഴിത്തിരിവില്‍

കണ്ണൂര്‍സിറ്റി: തയ്യില്‍കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്‍റേത് കൊലപാതകം തന്നെയന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.കുട്ടിയെ കൊ‍ലപ്പെടുത്തിയത് അച്ഛനെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തില്‍ അമ്മ ശരണ്യയ്ക്ക് പങ്കുണ്ടെന്ന് അച്ഛന്‍ പ്രണവും പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.

രാവിലെതന്നെ ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങളാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില് ഇത് പൂര്‍ണമായും ബോധ്യമായി. തലയ്ക്ക് പിന്നിലുണ്ടായ ശക്തമായ ക്ഷതമാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇന്നലെ പുലര്‍ച്ചെ ആറര മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്നും ഏതാണ്ട് നൂറ് മീറ്റര്‍ അകലെയായി കടല്‍ക്കരയിലെ പാറക്കെട്ടിനുളളിലായിരുന്നു മൃതദേഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: