കണ്ണൂരില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു: ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.

എസ് എഫ് ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിക്കാന് വെട്ടേറ്റത്. ഇന്ന്‍ പുലര്‍ച്ചെ  പേരാവൂർ മന്നമുണ്ട ക്ഷേത്ര ഉത്സവത്തിനിടെ ആയുധങ്ങളുമായെത്തിയ സംഘം ശ്രീഹരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കുനിത്തല സ്വദേശി ചെക്യോടൻ നിധിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിധിന്റെ കൂടെയുണ്ടായിരുന്നവർക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: