പ്രവാസികളെ നികുതിവലയിൽ കുടുക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി : പ്രവാസികൾ വിദേശത്തു സമ്പാദിക്കുന്ന പണത്തിനു നികുതിയില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവാസികളെ നികുതിവലയിൽ കുടുക്കാൻ കേന്ദ്രസർക്കാർ . വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വത്ത് സമ്പാദിക്കുന്ന ഇന്ത്യക്കാരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും . ഇതിനായി സർക്കാർ പ്രത്യേ ക നിയമം കൊണ്ടുവരും . – – വിദേശത്തുകള്ളപ്പണം നിക്ഷേപിക്കുന്നത് ഇല്ലാ താക്കാനുള്ള നടപടികളുടെ ഭാഗമെന്ന നിലയിലാണ് സർക്കാർ നീക്കം . എല്ലാ പ്രവാസികളും സത്യസന്ധ മായ ഉദ്ദേശത്തോടെ ബിസിനസ് ചെയ്യുന്നവരല്ലെന്നാണ് സർക്കാർ നിലപാട് .ഇന്ത്യയിൽ വ്യവസായം നടത്തുന്ന നിരവധി പേർ വിദേശത്തും നിക്ഷേപം നട ത്തുന്നുണ്ട് . ഈ സാഹചര്യത്തിൽ പ്രവാസികളുടെ വരു മാനം പരിശോധിക്കാനാണ് സർക്കാർ തീരുമാനം . പ്രവാസികൾക്കായുള്ള പുതിയതാമസക്കൂട്ടങ്ങളും പുതിയ നി യമത്തിലുണ്ടാകും . 120 ദിവസം ഇന്ത്യയിൽ താമസിച്ചാ ൽ ഇന്ത്യയിലെ സ്ഥിരതാമസക്കാരനായി കണക്കാക്കാനാണ് പുതിയ നിയമം നിർദേശിക്കുന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: