ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം നാളെ

കണ്ണൂർ:ദീനുൽ ഇസ്‌ലാം സഭയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഇ.അഹമ്മദ് അനുസ്മരണസമ്മേളനം നടത്തും. ഡി.ഐ.എസ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിലാണ് പരിപാടി. വൈകീട്ട് നാലരയ്ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യപ്രഭാഷണം നടത്തും. എം.പി.അബ്ദുൾ സമദ് സമദാനി അനുസ്മരണപ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. അടക്കമുള്ളവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ സി.സമീർ, ഡോ. പി.വി.എ.റഹീം, ടി.എ.തങ്ങൾ, നൗഷാദ് പൂതപ്പാറ, എം.മുസ്‌ലിഹ്‌ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: