മുണ്ടേരിക്കടവ് പക്ഷിനിരീക്ഷണകേന്ദ്ര പരിപാലനപദ്ധതി തുടങ്ങി

മുണ്ടേരി:ദേശാടനപക്ഷികളുടെ പറുദീസയായ മുണ്ടേരിക്കടവ് പക്ഷിസങ്കേതം സംരക്ഷിക്കുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുൻകൈയെടുത്താണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. മുണ്ടേരിക്കടവിന്റെ പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും പൂർണമായും സംരക്ഷിച്ച് പഠനത്തിന് ഉപകരിക്കുന്ന ഒരു കേന്ദ്രമാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനത്തിനാണ് 80 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ഇക്കോ ടൂറിസംവകുപ്പിനാണ് ചുമതല. ആറുമാസത്തിനകം പ്രവർത്തനം പൂർത്തിയാക്കണം.പദ്ധതി അവലോകനയോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുണ്ടേരിക്കടവിന് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയായി ഇത് മാറുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കളക്ടർ ടി.വി.സുഭാഷ് പദ്ധതി വിശദീകരിച്ചു. തെന്മല ഇക്കോടൂറിസം പദ്ധതി ഡയറക്ടർ കെ.മനോജ്‌കുമാർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. 

പി.കെ.പ്രമീള, കെ.പി.പദ്‌മിനി, രമാ പുരുഷോത്തമൻ, പി.സി.അഹമ്മദ്‌കുട്ടി, പി.പി.ബാബു, ആർ.കെ.പദ്‌മനാഭൻ, ഡി.ടി.പി.സി. മാനേജർ കെ.സജീവൻ, അബ്ദുൾ സലാം, ഡെപ്യൂട്ടി കളക്ടർ കെ.ഹരികുമാർ, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം കെ.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: