പൊതുകിണർ സമർപ്പിച്ചു .
മയ്യിൽ:നണിയൂരെ പറശ്ശിനി റോഡ് മൂന്ന് സെന്റ് മഹാത്മാകോളനിയിൽ എസ്.വൈ.എസ്. സാന്ത്വനം നണിയൂർ നമ്പ്രം യൂണിറ്റും സുന്നിനഗർ യൂണിറ്റും സംയുക്തമായി നിർമിച്ച പൊതുകിണർ കേന്ദ്ര മുശാവറ അംഗം സയ്യിദ് ളിയാഉൽ മുസ്തഫ ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ സമർപ്പിച്ചു.
പൊതുസമ്മേളനം സിദ്ധീഖ് ലത്വീഫിയുടെ അധ്യക്ഷതയിൽ അബ്ദുസമദ് അമാനി പട്ടുവം ഉദ്ഘാടനം ചെയ്തു. അമീൻ അമാനി മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി.
കെ.അംജദ്, ശുഹൈബ് അമാനി, റഷീദ് മയ്യിൽ, സി.എച്ച്.മൊയ്തീൻകുട്ടി, പി.പി.സുബൈർ, പി.വി.പ്രത്യുഷ്, ഫള് ലുദ്ധീൻ അശ്രഫി, ത്വാഹ മുസമ്മിൽ എന്നിവർ സംസാരിച്ചു.