പൂർവവിദ്യാർഥി സംഗമം

മയ്യിൽ:കുറ്റ്യാട്ടൂർ വേശാല ഈസ്റ്റ് എൽ.പി. സ്കൂളിലെ പൂർവവിദ്യാർഥികൾ സ്കൂളിൻറെ നവതി ആഘോഷത്തിന്റെ ഭാഗമായി ഒത്തുചേർന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് വിദ്യാലയമുറ്റത്ത് നട്ടുവളർത്തിയ മാവിൻചോട്ടിൽ നടന്ന പരിപാടി സിനിമാസംവിധായകൻ ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി.നൗഫൽ അധ്യക്ഷതവഹിച്ചു. ഇ.പി.ആർ.വേശാല മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എൻ.കെ.നളിനി പൂർവാധ്യാപകരെ ആദരിച്ചു. പ്രഥമാധ്യാപിക എൻ.കെ.ചാന്ദ്‌നി, കെ.പി.അനീഷ്‌കുമാർ, സി.നിജിലേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: