മിന്നല്‍ ഹര്‍ത്താല്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ശക്തമായ നടപടിയുമായി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലിനെതിരെ കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്.

സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചായിരുന്നു ഈ ഉത്തരവ് ഇറക്കിയത്. ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്ന് എന്നായിരുന്നു ഉത്തരവ്.

ഇതിന്‍റെ ചുവടുപിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരെ കോടതി ഇപ്പോള്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. അതിനിടെ, ഹര്‍ത്താല്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: