ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സാഹചര്യത്തിലാണ് ചേംബര്‍ ഓഫ് കൊമേഴ്‌സും തൃശൂരിലെ മലയാളവേദിയും ഹര്‍ജി സമര്‍പിക്കുന്നത്.

ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്ന് എന്നായിരുന്നു ഉത്തരവ്.

എന്നാല്‍ പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞായറാഴ്ച രാത്രി വെട്ടി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ഫേസ്ബുക്ക് പേജിലൂടെയാണ് ഡീന്‍ കുര്യക്കോസ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

2 thoughts on “ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

  1. കോടതി കേസ് എടുത്താലും , ഹർത്താൽ ഉണ്ടായ സാഹചര്യവും ആവശ്യകത യും പൊതു ജനങ്ങൾക്ക് മനസ്സിലാവും . അതിൽ ന്യായവും ഉണ്ട്. ഇനി ഹർത്താൽ അക്രമാസ്ക്തം ആവാതെ നോക്കണം. അത് യൂത്ത് കോൺഗ്രസ് ന്റെ മാത്രം ഉത്തര വദിത്വം ആണ്.

  2. ആദ്യം അവരെ കൊന്നവരുടെ കണ്ടുപിടുപിച്ചു അവരുടെ പേരിൽ കേസ് എടുക്ക്… . … എന്നിട്ടാവം ഹർത്താൽ അഹുവനം ചെയിതവന്റെ പേരിൽ കേസെടുക്കൽ. . .. .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: