തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം ആരംഭിച്ചു

തലശ്ശേരി: ഇന്നലെ ഞായർ
രാത്രി 9.55 ന് വര്‍ക്കല ശിവഗിരി മഠം എന്‍. സുഗതന്‍ തന്ത്രിയുടെ
കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, രാത്രി
11 ന് എഴുന്നള്ളത്ത്.

ഉത്സവത്തിന്റെ രണ്ടം ദിനമായ ഇന്ന് 18 ന് രാത്രി 7 മണിക്ക്
ശ്രീ നാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തെ ്ആസ്പദമാക്കിയുളള
സാംസ്‌കാരിക സമ്മേളനം ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി എ. കെ
ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി. കെ
രമേശന്‍ അധ്യക്ഷത വഹിക്കും. അബ്ദുള്‍ സമദ് സമദാനി എം. പി
മുഖ്യാതിഥിയായിരിക്കും. രാത്രി 9.30 ന് ഗാനമേള. 19 ന് രാത്രി 7 ന്
ആഗോള വ്യവസ്ഥിതിയും ശ്രീനാരായണ ദര്‍ശനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള
സാംസ്‌കാരിക സമ്മേളനം മുന്‍ ഡി. ജി. പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ. പി.
എസ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. അജിത്ത് കുമാര്‍ അധ്യക്ഷത വഹിക്കും. വി.
രതീശന്‍ ഐ. എ. എസ് വിശിഷ്ടാതിഥിയായിരിക്കും. രാത്രി 9.30 ന് മ്യൂസിക്ക്
ഷോ പടയണി.
20 ന് രാത്രി 7 മണിക്ക് ശ്രീനാരായണ ദാര്‍ശനിക സമ്മേളനവും കെ. പി. എ
റഹീം മാസ്റ്റര്‍ അനുസ്മരണവും ഡോ. കെ. എസ് രവികുമാര്‍ ഉദ്ഘാടനം ചെയ്യും.
അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിക്കും. 9.30 ന് ശ്രീനാരായണ ഗുരുവിന്റെ
ജനനം മുതല്‍ മഹാസമാധിവരെയുള്ള ചരിത്രം പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും
സംഘവും അവതരിപ്പിക്കുന്ന ഗുരുദേവ ജ്ഞാനാമൃതം.
21 ന് രാത്രി 7 ന് ശ്രീനാരായണ ഗുരു ഋഷിവര്യനായ മഹാകവി എന്ന വിഷയത്തെ
ആസ്പദമാക്കിയുള്ള സാംസ്‌കാരിക സമ്മേളനം കവി എസ് രമേശന്‍ നായര്‍ ഉദ്ഘാടനം
ചെയ്യും. ഡോ. വി. രാമചന്ദ്രന്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. ആസിഫ് കെ.
യൂസഫ് ഐ. എ. എസ് മുഖ്യാതിഥിയായിരിക്കും. സന്ധ്യ വിജയകുമാര്‍ മുഖ്യ
പ്രഭാഷണം നടത്തും. 9.30 ന് ഗോത്ര പെരുമ.
22 ന് രാത്രി 7 ന് ഗുരുദര്‍ശനവും സാഹിത്യവും എന്ന വിഷയത്തെ
ആധാരമാക്കിയുള്ള സാംസ്‌കാരിക സമ്മേളനം കെ. വി മോഹന്‍ കുമാര്‍ ഐ. എ. എസ്
ഉദ്ഘാടനം ചെയ്യും. ജ്ഞാനോദയ യോഗം പ്രസിഡണ്ട് കെ. സത്യന്‍ അധ്യക്ഷത
വഹിക്കും. അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ മുഖ്യാതിഥിയായിരിക്കും. 9.30 ന്
ഗാനമേള.
ഏഴാം ദിവസമായ 23 ന് രാത്രി 7 ന് ഗുരുദേവ സന്ദേശങ്ങളുടെ സാര്‍വ്വ
ദേശീയ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളം ദേവസ്വം മന്ത്രി
കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ. എന്‍ ഷംസീര്‍ എം. എല്‍. എ
അധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലന്‍ വിശിഷ്ടാതിഥിയായിരിക്കും. 9.30ന്
കലാസന്ധ്യ തുടര്‍ന്ന് കരിമരുന്ന് പ്രയോഗം.
24 ന് കാലത്ത് 7.30 ന് ഗുരുപൂജ, വൈകിട്ട് 5.30 ന് താലപ്പൊലിയേന്തിയ
ബാലിക ബാലിക മാരുടെയും നാദസ്വര മേളത്തിന്റെയും അകമ്പടിയോടെ
ആറാട്ടെഴുന്നള്ളത്ത്. 6.30 ന് ഗാനമേള. രാത്രി 9.55 ന് കൊടിയിറക്കല്‍
തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടെ എട്ടു ദിനങ്ങള്‍ നീണ്ടു
നില്‍ക്കുന്ന മഹോത്സവത്തിന് സമാപനം കുറിക്കും.
പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത വാര്‍ത്ത
സമ്മേളനതത്തില്‍ സി. ഗോപാലന്‍, എന്‍. കെ വിജയരാഘവന്‍,
പ്രേമാനന്ദസ്വാമികള്‍, രാഘവന്‍ പൊന്നമ്പത്ത്, എം. വി രാജീവന്‍, കെ. കെ
പ്രേമന്‍, പി. സി രഘുറാം തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: