ദേശീയ റോഡ് സുരക്ഷാവാരാചരണം : കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ദേശീയ റോഡ് സുരക്ഷാവാരാചരണം : കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു, റോഡ് അപകടങ്ങളെ പറ്റി പത്രങ്ങളിൽ വന്ന വാർത്തകളുടെയും ചിത്രങ്ങളുടെയും പ്രദർശനം, റാലി നടന്നു
കണ്ണൂർ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സമാപനം കുറിച്ച് കണ്ണൂർ ജില്ലയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബോധവത്കരണ ത്തിന്റെ ഭാഗമായി ടൗൺ, ട്രാഫിക് പോലീസും തോട്ടട ഗവ.ഹയർ സെക്കന്ററി സ്കൂൾ, ടൗൺ ഹയർ സെക്കന്ററി സ്കൂളിലെയും വിദ്യാർത്ഥികൾ നഗരത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. ട്രാഫിക് സ്റ്റേഷനു മുന്നിൽ നടന്ന പരിപാടി അഡി.എസ്.പി എ.വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നാർകോട്ടിക്ക് സെൽ ഡിവൈഎസ്പി ജയൻ ഡൊമിനിക്, ട്രാഫിക് എസ്ഐ വി.വി മനോജ് എന്നിവർ സംസാരിച്ചു. മോട്ടോർ വാഹന വകുപ്പും കണ്ണൂർ ട്രോമാ കെയർ സൊസൈറ്റിയും സംയുക്തമായി പുതിയ ബസ് സ്റ്റാന്റിൽ റോഡ് അപകടങ്ങളെ പറ്റി പത്രങ്ങളിൽ വന്ന വാർത്തകളുടെയും ചിത്രങ്ങളുടെയും പ്രദർശനം കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ട്രോമോ കെയർ സെക്രട്ടറിയും മുൻ ആർടിഒ മധുസൂദനൻ, കെ അബ്ദുൽ ഷുക്കൂർ, പി എം സൂര്യ സംസാരിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന മോക്ക്ഡ്രിൽ ശ്രദ്ധേയമായി. തുടർന്ന്
ബസ് സ്റ്റാന്റിലും മറ്റും ട്രാക്ക് വളന്റീർമാർ ലഘുലേഖ വിതരണം നടത്തി.

