സി.എച്ച്.സെൻ്റർ ഹോസ്പിറ്റലിൽ
ഡിജിറ്റൽ എക്സ് റേ ലാബ് ഒരുങ്ങുന്നു.

കണ്ണൂർ :ആതുര സേവന രംഗത്ത് മാതൃകാ സേവനം നടത്തി വരുന്ന എളയാവൂർ സി.എച്ച്.സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. ഹോസ്പിറ്റലിൽ ആധുനിക രീതിയിലുള്ള ഡിജിറ്റൽ എക്സ് റേ ലാബ് ഉടൻ പ്രവർത്തനമാരംഭിക്കും.സി.എച്ച്. ഹോസ്പിറ്റലിൽ സജീകരിച്ചിട്ടുള്ള മർഹും ബീഫാത്തിമ മെമ്മോറിയൽ എക്സ് റേ ലാബാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. ദിവസവും നൂറുകണക്കിന് രോഗികൾ വരുന്ന സി.എച്ച്. ഹോസ്പിറ്റലിൽ ഈ സംവിധാനം വളരെ അത്യന്താപേക്ഷിതമാണ്.ഇത് കാഷ്വാലിറ്റിയിലും ഓർത്തോ വിഭാഗത്തിലും മറ്റു മെത്തുന്ന രോഗികൾക്കും സമീപ ക്ലിനിക്കുകളിലും ഹോസ്പിറ്റലുകളിലും ചികിത്സ തേടുന്ന രോഗികൾക്കും ഏറെ ആശ്വാസകരമായിരിക്കും. ഇപ്പോൾ പലരും ഈ ആവശ്യത്തിനായി തിരക്കേറിയ കണ്ണൂർ പട്ടണത്തിലേ ലാബുകളേയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഫിബ്രവരി ആദ്യ വാരം തന്നെ ഈ സംവിധാനം നാടിന് സമർപ്പിക്കും. 2020 ഫിബ്രവരിയിൽ ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ മെഡിക്കൽ ബ്ലോക്ക് ഉദ്ഘാടന വേളയിലാണ് മുൻ ഐ.എം.എ പ്രസിഡണ്ട് കൂടിയായ ഡോക്ടർ എം.മുഹമ്മദലി ( ചക്കരക്കൽ) അദ്ദേഹത്തിൻ്റെ പ്രിയ പത്നിയുടെ പേരിൽ എക്സ് റേ ലാബ് സ്പോൺസർ ചെയ്തത്. ആധുനിക കാലത്ത് ആരോഗ്യം രംഗം ഡിജിറ്റലയിൽസ് ചെയ്യപ്പെടുമ്പോൾ എളയാവൂർ സി.എച്ച്.സെൻ്ററും അതിൻ്റെ പാതയിലാണ്. ഭീമമായ സംഖ്യ ചെലവ് വരുന്ന ഈ പുതിയ സംവിധാനത്തിൻ്റെ അഡ്വ ൻസ് സംഖ്യ ഇന്ന് സി.എച്ച്.സെൻ്ററിൽ വച്ച് കൈമാറിയിരിക്കുകയാണ്. നാടിന് ഏറെ പ്രയോജനകരമായി മാറി കൊണ്ടിരിക്കുന്ന സി.എച്ച്. ഹോസ്പിറ്റലിൽ നിരവധി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമാകുന്നുണ്ട്. കൂടുതൽ മെഡിക്കൽ സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സംരംഭം വരുന്നത്. ഇത് കൂടാതെ മറ്റു നൂതന പദ്ധതികളും ആവിഷ്ക്കരിച്ച് വരികയാണ്. അതിൻ്റെ ഒരുക്കത്തിലാണ് എളയാവൂർ നി.എച്ച്.സെൻ്റർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: