തളിപ്പറമ്പിലെ ബൈക്ക്, മൊബൈല്‍ മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ

മോഷണങ്ങള്‍ നടത്തി വിലസിയ നാലംഗസംഘത്തെ കുടുക്കിയത് കാമുകിമാരുമായുള്ള കോളുകള്‍. ബൈക്ക്, മൊബൈല്‍ മോഷണ കേസുകളില്‍ തളിപ്പറമ്ബില് അറസ്റ്റിലായ യുവ മോഷ്ടാക്കളെ കുടുക്കിയത് കാമുകിമാരുമായുള്ള അര്‍ദ്ധ രാത്രിയിലെ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള കോളുകള്‍. പറശിനിക്കടവിലെ ഡോക്ടറുടെ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ ലോക്ക് ബ്രേക്ക് ചെയ്ത് അശ്വിന് ഉപയോഗിച്ച് വരികയായിരുന്നു. അതിനിടയില്‍ നിഫ്റ്റ് വിദ്യാര്‍ഥിയുടെ ബൈക്ക് മോഷണം നടത്തി വണ്ടിയുടെ നിറം മാറ്റി മോഷണസംഘത്തില്‍ പെട്ട അശ്വന്ത് ശശി ഉപയോഗിച്ചു വരികയും ചെയ്തു. ധര്‍മശാലയിലെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടത്തില്‍ അശ്വിനും സംഘവും ഉണ്ടെന്ന വിവരം കിട്ടി പോലീസ് എത്തിയപ്പോള്‍ രണ്ടാം നിലയില്‍ നിന്ന് ചാടി അശ്വിന് രക്ഷപ്പെടുകയായിരുന്നു.രക്ഷപ്പെടാന്‍ ശ്രമിച്ച അശ്വന്ത് ശശിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്വന്തിനെ ജാമ്യത്തില്‍ എടുക്കാന്‍ ഡോക്ടറുടെ വീട്ടില്‍ നിന്നും എടുത്ത ഫോണ്‍ വില്‍ക്കുകയായിരുന്നു. ജാമ്യം എടുക്കാന്‍ 25000 രൂപ വക്കീല്‍ ആവശ്യപ്പെട്ടതിനാല്‍ പണം കണ്ടെത്താന്‍ വിസ്മയ പാര്‍ക്കിനു മുന്നിലെ ക്വാര്‍ട്ടേഴ്സില്‍ കയറി മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചു. ആ ഫോണ്‍ തമിഴ്നാട്ടില്‍ കൊണ്ട് പോയി ലോക്ക് ബ്രെയിക്ക് ചെയ്തു.