നാടിന്റെ ഒരുമയിൽ ഏഴാംവട്ടവും പൂതാടി വോളി ടൂർണമെന്റ്

തലശ്ശേരി: – കോഴൂർ ഗ്രാമത്തിലെ ഈ വോളിബോൾ ടൂർ്ണമെന്റ് ചില്ലിക്കളിയല്ല. ചിലവ് ഏകദേശം ആറു ലക്ഷം രൂപയാണ്. സംഘടിപ്പിക്കാൻ ക്ലബ്ലോ സ്ഥാപനമോ നേതൃത്വം നൽകുന്നില്ല. ഒരു കൂട്ടം ഗ്രാമീണർ മാത്രം. ചിലവെല്ലാം അവരുടെ കീശയിൽ നിന്ന്. ആ ഒരു മയിൽ ഏഴാമത് ഉത്തരമേഖല പൂതാടി വോളിബോൾ ടൂർണമെന്റ് അരങ്ങേറാനൊരുങ്ങുകയാണ്

ഈ വർഷത്തെ ആദ്യ മത്സരം ജനുവരി 21 ന് രാത്രി 8.30 ന് രാത്രി 8.30 ന് പരപ്പ പാരഡൈസും പട്ടാന്നൂർ യുവധാരയും തമ്മിലാണ്. സംഘാടകരുടെ ടീം അടക്കം 11 ടീമുകൾ മാറ്റുരയ്ക്കും തൃശൂർ മുതൽ കാസർഘോഡ് വരെയുള്ള ടീമുകളാണ് കളത്തിലിറങ്ങുന്നത്. 26 ന് 7.30 ന് കണ്ണുർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജും കണ്ണൂർ സ്പോർട്സ് ഡിവിഷനും തമ്മിലുള്ള വനിതാ പ്രദർശന മത്സരവുമുണ്ടാകും.

കളി കാണാൻ വയനാടിന്റെയും കോഴിക്കോടിന്റെയും അതിർത്തി ദേശങ്ങളിൽ നിന്ന് പോലും നിരവധി കായിക പ്രേമികൾ എത്താറുണ്ട് ലക്ഷങ്ങൾ ചിലവിട്ടുള്ള ടൂർണമെന്റായതിനാൽ എല്ലാ വർഷവും നഷ്ടമാണ് മിച്ചം. അപ്പോൾ നാട്ടുകാർ സ്വന്തം കീശയിൽ നിന്നെടുത്ത് ആ വിടവ് നികത്തും കളിക്കളം ഒരുക്കുന്നത് നാട്ടിലെ കുട്ടികളും സ്ത്രീകളുമടങ്ങിയ സംഘമാണ്. ഏഴു വർഷം മുൻപ് കോഴൂരിലെ യുവാക്കൾ കേരളോത്സവത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പൂതാടി ബ്രദേഴ്സ് എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ടാക്കിയിരുന്നു. ഈ കൂടിച്ചേരലാണ് പൂതാടി വോളി ടൂർണമെന്റ് എന്ന ആശയത്തിലേക്ക് കൈകോർത്തത്.

ടൂർണമെന്റിന് മുൻപായി സംഘടിപ്പിക്കുന്ന കമ്മിറ്റിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കമ്മിറ്റിയിൽ 42 പേർ മുതിർന്നയാളുകളാണ്.

മറ്റെല്ലാവരും 5 നും 12 നും ഇടയിലുള്ള കുട്ടികളും. റിട്ട. അധ്യാപകനായ കെ കെ ശ്രീധരനാണ് ടൂർണമെന്റ് കമ്മിറ്റിയുടെ അധ്യക്ഷൻ.60 വർഷം മുൻപ് വോളിബോൾ ഈ നാടിന്റെ ഹരമായിരുന്നു. മറ്റു ചില കായിക ഇനങ്ങളുടെ ആഘോഷപ്പൊലിമയിൽ നാട് വോളിബോളിനെ മറന്നതായിരുന്നു. പഴയ ആവേശം തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ ടൂർണമെന്റിലൂടെ. എല്ലാ ദിവസവും 7.00 മണിക്ക് ജില്ലാ വോളി ഉണ്ടായിരിക്കുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: