വളപട്ടണം പോലീസിന്റെ 10 ഇയർ ചലഞ്ച്; 10 വർഷം മുൻപ് മാങ്കടവിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

2008 ൽ പാപ്പിനിശ്ശേരി മാങ്കടവിൽ വെച്ച് ഭാര്യ സഹോദരനായ ജലാൽ എന്നയാളെ വെട്ടിക്കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം വളപട്ടണം പോലീസിന്റെ പിടിയിൽ. ആറ്റടപ്പ സ്വദേശി മുഹമ്മദലി (49) വി കെ എന്നയാളെയാണ് വളപട്ടണം പോലീസ് സാഹസികമായി പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ പ്രതി പോലീസിനെ കബളിപ്പിച്ച് ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിൽ താമസിച്ച ശേഷം കാസർഗോഡെത്തി വിവാഹവും കഴിച്ച് ഓട്ടോ ഓടിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ ആധാർ കാഡ് വച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ നമ്പറും മറ്റും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇപ്പോഴത്തെ താമസത്തെ കുറിച്ച് വിവരം ലഭിച്ചത് 3 മാസത്തെ പ്രയത്നത്തിനൊടുവിലാണ് കാസർഗോഡ് മാർക്കറ്റിൽ വെച്ച് വളപട്ടണം പോലീസ് ഓട്ടോ വളഞ്ഞ് പിടി കൂടിയത്. എതിർത്ത പ്രതിയെ പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി തലശ്ശേരി ജില്ലാ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു വന്നു, വളപട്ടണം എസ് എച്ച് ഒ,, എം കൃഷ്ണന്റെ നിർദ്ദേശപ്രകാരം വളപട്ടണം എസ് ഐ ,,സി സി ലതീഷ്, പോലീസ് കാരായ പ്രസാദ്, മനീഷ് നെടുമ്പറമ്പിൽ, ഗിരീഷ് ടി കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: