കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ നിന്നും ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ച ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ എം പ്രകാശന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. വനിത ഐ ടി ഐ പ്രിന്‍സിപ്പല്‍ എ രാമകൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് പി ഹരികൃഷ്ണന്‍, ഗവ. ഐ ടി ഐ കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സി ജയചന്ദ്രന്‍, പി ടി എ പ്രസിഡന്റ് ശ്രീധരന്‍, ഇന്‍സ്ട്രക്ടര്‍ ഇ കെ മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് അംഗങ്ങള്‍  എന്നിവര്‍ സംസാരിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: