ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ: പ്രവേശന പരീക്ഷ ഏപ്രിൽ 27-ന്

ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്-ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ-2019 (എൻ.സി.എച്ച്.എം-ജെ.ഇ.ഇ.) വഴിയാണ് പ്രവേശനം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ചവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

ഓൺലൈൻ രീതിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ആണ് പരീക്ഷ നടത്തുന്നത്.

*പരീക്ഷാരീതി
ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ (30), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ മേഖലകളിൽനിന്നും ചോദ്യങ്ങൾ. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.

*കേരളത്തിലും പഠിക്കാം
മൂന്നുവർഷം ദൈർഘ്യമുള്ള പ്രോഗ്രാം സർക്കാർ/സ്വകാര്യ മേഖലകളിലെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം.സി.ടി.) അഫിലിയേഷനുള്ള 63-ൽപ്പരം സ്ഥാപനങ്ങളിലാണ് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി, സംസ്ഥാന സർക്കാരിന്റെ കീഴിൽ കോഴിക്കോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയും ഉൾപ്പെടുന്നു.

*ജോലിസാധ്യതകൾ

വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് അനുസരിച്ച് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി സാധ്യതകൾ വർധിക്കുകയാണ്. സ്റ്റാർ ഹോട്ടലുകൾ, ഷിപ്പിങ്-റെയിൽവേ ഹോസ്പിറ്റാലിറ്റി കാറ്ററിങ് സർവീസസ്, കാറ്ററിങ് സർവീസസ്, ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഫ്ളൈറ്റ് കിച്ചൻ-ഓൺബോർഡ് ഫ്ളൈറ്റ് സർവീസ്, റിസോട്ട് മാനേജ്‌മെന്റ്, മൾട്ടിനാഷണൽ കമ്പനികളുടെ ഹോസ്പിറ്റാലിറ്റി വി ഭാഗം തുടങ്ങിയ മേഖലയിൽ എക്‌സിക്യൂട്ടീവ്/സൂപ്പർവൈസറി തസ്തികകളിൽ തൊഴിൽ സാധ്യതയുണ്ട്.
അവസാന തീയതി: മാർച്ച് 15വിവരങ്ങൾക്ക്: https://nta.ac.in/HotelManagementexam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: