കരിവെള്ളൂരിൽ പാമ്പിനെ പിടിക്കുന്നതിനിടയില്‍ റിട്ട.അധ്യാപകനെ പാമ്പ് കടിച്ചു

പയ്യന്നൂര്‍: സമീപത്തെ വീടിന്റെ അടുക്കളയില്‍ കയറിയ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ വൈദ്യര്‍ക്ക് പാമ്പുകടിയേറ്റു. റിട്ട.അധ്യാപകനും കരിവെള്ളൂര്‍ ഓണക്കുന്നില്‍ വൈദ്യശാല നടത്തുന്ന വൈദ്യനുമായ പലിയേരിക്കൊവ്വലിലെ എ.വി.പ്രഭാകരനാണ്(70) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഓണക്കുന്ന് ബസാറിലെ വീട്ടിലാണ് സംഭവം. പാത്രങ്ങള്‍ തട്ടിയിടുന്ന ശബ്ദം കേട്ട വീട്ടുകാരാണ് അടുക്കളയില്‍ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞയുടന്‍ പാമ്പിനെ താന്‍ പിടിക്കാമെന്ന് പറഞ്ഞെത്തിയ വൈദ്യന്‍ അടുക്കളയില്‍ കയറി പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കരിവെള്ളൂരിലും പരിസരങ്ങളിലുമായി നിരവധി പാമ്പുകളെ പിടിച്ച് പരിചയമുള്ളതിനാലാണ് ഇദ്ദേഹം പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചത്.
പാമ്പ് പുറത്തേക്ക് കടന്ന് രക്ഷപ്പെടാതിരിക്കാനുള്ള മുന്‍കരുതലുമായി താഴെ വീണ പാത്രങ്ങള്‍ മാറ്റി ഇദ്ദേഹം പാമ്പിനെ പിടികൂടിയെങ്കിലും ഇതിനെ ഭരണിയിലേക്ക് മാറ്റുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ കൈക്ക് കടിയേറ്റത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച ഇദ്ദേഹം തീവൃപരിചരണ വിഭാഗത്തിലുണുള്ളത്.
ഭരണിയിലാക്കിയ പാമ്പിനെ വനംവകുപ്പിന് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: