കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകള്‍ (18/1/2019)

നൈറ്റ് വാച്ച്മാന്‍ നിയമനം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു.  പ്രതിമാസ വേതനം 8,000 രൂപ.  കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും മുന്‍ഗണന.  60 വയസിന് താഴെയുള്ള ശാരീരികക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇന്റര്‍വ്യൂ സമയത്ത് വയസ് തെളിയിക്കുന്ന രേഖയും ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.  താല്‍പര്യമുള്ളവര്‍ ജനുവരി 19 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ബയോഡാറ്റ സഹിതം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 21 ന് ഉച്ചക്ക് രണ്ട് മണിക്ക് വണ്‍ സ്റ്റോപ്പ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  ഫോണ്‍: 0490 2367450.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ  ഉപയോഗത്തിനായി അഞ്ച് സീറ്റ് വാഹനം  ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജനുവരി വൈകിട്ട് 24ന് 5 മണിക്കുള്ളില്‍ ജില്ലാമിഷനില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2702080.

 

വാഹന വായ്പ

 സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍  പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കാര്‍ ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാര്‍  വകുപ്പുകളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം.   പരമാവധി വായ്പാ തുക ഏഴ് ലക്ഷം രൂപ. കോര്‍പ്പറേഷന്റെ നിബന്ധകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്.  വായ്പാ തുക ഏഴ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 60 മാസ തവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.  ഫോണ്‍: 0497 2705036.

 

ട്രൈബല്‍ യൂത്ത് ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 19 ന്

കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വി പി സത്യന്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല ട്രൈബല്‍ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ(ജനുവരി 19) നടക്കും. മത്സരത്തില്‍ 6 ബ്ലോക്കുകളില്‍ നിന്നായി 12 ടീമുകള്‍ മാറ്റുരക്കും. 19 ന് കാലത്ത് 8.30 ന് ശ്രീകണ്ഠാപുരം കോട്ടൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.

 

ഫേട്ടോഗ്രാഫി മത്സരം

കൃഷിവകുപ്പിന്റെ കൃഷി മാസികയായ കേരള കര്‍ഷകന്‍ നടത്തുന്ന സംസ്ഥാനതല കാര്‍ഷിക ഫേട്ടോഗ്രാഫി മത്സരത്തിലേക്ക് ഫേട്ടോകള്‍ ക്ഷണിച്ചു. ‘കൃഷിയിലെ നിറകാഴ്ചകള്‍’ എന്ന വിഷയത്തില്‍ 12×18 വലിപ്പമുളള കളര്‍ ഫിലിം പ്രിന്റുകളാണ് മത്സരത്തിനായി അയയ്ക്കേണ്ടത്. ഫോട്ടോയോടൊപ്പം സോഫ്റ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്. നേരത്തെ മത്സരത്തിനയച്ചിട്ടുളള ഫോട്ടോകള്‍ പരിഗണിക്കുതല്ല.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാവുതാണ്. മാസികയുടെ മുഖചിത്രത്തിനനുയോജ്യമായി വെര്‍ട്ടിക്കല്‍ ആംഗിളിലെടുത്ത ചിത്രങ്ങളായിരിക്കണം.  കവറിനു പുറത്ത് സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം 2018-19 എന്ന് എഴുതിയിരിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപയും നല്‍കും. ഫോട്ടോകള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ. തിരുവനന്തപുരം.3. എ വിലാസത്തില്‍ ഫെബ്രുവരി 15-നു മുമ്പായി അയയ്ക്കേണ്ടതാണ്. ഫോണ്‍ 0471-2314358, 0471-2318186.      

 

വൈദ്യുതി മുടങ്ങും

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരാറമ്പ്, കാരാറമ്പ് മുക്ക്, കുറ്റിയാട്ടൂര്‍, ഉരുവച്ചാല്‍ദ വിജ്ഞാന കൗമുദി, തിരുവനച്ചാല്‍ ഭാഗങ്ങളില്‍ നാളെ(ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുത്തൂര്‍കുന്ന്, ഔഷധി, തുമ്പോട്ട, റൂഫ്‌ടെക്, വിഗ്നേശ്വര ബോര്‍ഡ്, ഭാഗങ്ങളില്‍ നാളെ(ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അലവില്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, ആയത്താന്‍പാറ, നാല്മുക്ക്, മൂന്ന് മുക്ക്, ആറാംകോട്ടം, നീര്‍ക്കടവ്, അരയാക്കണ്ടിപ്പാറ, കാപ്പിലെ പീടിക ഭാഗങ്ങളില്‍ നാളെ(ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിത്തറ, സി ആര്‍ സി , ഇരിണാവ്, പയ്യട്ടം, കുടുംബക്ഷേമകേന്ദ്രം, വേട്ടക്കൊരുമകന്‍ ക്ഷേത്രം ഭാഗങ്ങളില്‍ നാളെ(ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോറക്കുന്ന്, ചിറക്കര, അയ്യലത്ത് സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ നാളെ(ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെയും എസ് എസ് റോഡ്, റെയില്‍വേ സ്റ്റേഷന്‍, ടി സി മുക്ക് ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

 

ജില്ലാ വികസന സമിതി

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ജനുവരി 18, 23 തീയതികളില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഫെബ്രുവരി 15, 20 തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(ഡി എം & എല്‍ ടി) അറിയിച്ചു.

 

ചിത്രരചന മത്സരം

ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍  ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ (പെന്‍സില്‍), പെയിന്റിംഗ് (വാട്ടര്‍ കളര്‍)  മത്സരം സംഘടിപ്പിക്കുന്നു.  ജനുവരി  21 ന്  ഉച്ചക്ക് രണ്ട് മണിക്ക്  കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലാണ് മത്സരം. താല്‍പര്യമുളള               വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം ജനുവരി 19 നകം  പേര് രജിസ്റ്റര്‍  ചെയ്യേണ്ടതാണ്.      ഫോണ്‍:   04972700091, 9747331523.

 

റേഷന്‍ കാര്‍ഡ് വിതരണം

പുതിയ റേഷന്‍ കാര്‍ഡിനായി കടന്നപ്പളളി-പാണപ്പുഴ പഞ്ചായത്ത് ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയവര്‍ക്ക് (ഓണ്‍ ലൈന്‍ അക്ഷയ അപേക്ഷകള്‍ ഒഴികെ) പുതിയ റേഷന്‍ കാര്‍ഡുകള്‍ ജനുവരി 19 ന്  കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യുന്നതാണ്.  ടോക്കണ്‍ നമ്പര്‍ 1221 മുതല്‍ 1345 വരെയുളള അപേക്ഷകര്‍ സപ്ലൈ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകളും, കാര്‍ഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയില്‍ ഓഫീസില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന്  സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൂത്തുപറമ്പ് ഗവ.ഐ ടി ഐ യിലെ ഫിറ്റര്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 31 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04902 364535.

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയിലെ ഡി/സിവില്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 31 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04902 364535.

 

പ്രവേശനം നിരോധിച്ചു

നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

 

ഒപ്‌ടോമെട്രിസ്റ്റ് ഒഴിവ്

ഒപ്‌ടോമെട്രിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 21 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി ഒപ്‌ടോമെട്രി(കുഹാസ്), ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.  രാവിലെ 10 മണിക്ക് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കൂ.  ഫോണ്‍: 0497 2709920.

 

ഗതാഗതം നിരോധിച്ചു

കട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്-മുണ്ടേരി റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്(ജനുവരി 18) മുതല്‍ 22 വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.  മുണ്ടേരിമൊട്ടയില്‍ നിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചെക്കിക്കുളം-കൊളച്ചേരി മുക്ക് വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

യോഗം നാളെ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട  പ്രവര്‍ത്തനങ്ങള്‍, എസ് എസ് എല്‍ സി പരീക്ഷാഫലം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി നാളെ(ജനുവരി 18) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേരും.  തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 

ഡോക്ടര്‍മാരുടെ ഒഴിവ്

അഴീക്കോട് സി എച്ച് സി യില്‍ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

 

ലൈബ്രേറിയന്‍ നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. ബി എല്‍ ഐ എസ് സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 24 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.  ഫോണ്‍: 0497 2780226.  വെബ്‌സൈറ്റ്:www.gcek.ac.in.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇ സി ഇ വകുപ്പിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ലാബില്‍ ഇലക്ട്രിക്കല്‍ വയറിംഗ് പ്രവൃത്തികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

 

അപേക്ഷ ക്ഷണിച്ചു

പിലിക്കോട് ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കയ്യൂര്‍ ഗവ.ഐ ടി ഐ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04672 230980.

 

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ കണ്ണൂരില്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്റര്‍ എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ജനുവരി 23 ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അന്നേ ദിവസം കോഴിക്കോട് നോര്‍ക്ക സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത പ്രിന്റഡ് അപേക്ഷയുമായി എത്തേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയ്യതി 23/01/19 എന്നും രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍ 04972765310, 04952304885. സൈറ്റ് അഡ്രസ് 202.88.244.146:8084/norkaroots.net ല്‍ Certificate Attestation.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: