പയ്യന്നൂരില്‍ മള്‍ട്ടി പ്ലസ് തിയേറ്ററിന് 11 കോടി 35 ലക്ഷം രൂപ

പയ്യന്നൂര്‍ :- കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി പ്ലസ് തിയേറ്ററിന് കഫ്ബി യില്‍ നിന്നും 11 കോടി 35 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി. കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

4കെ പ്രൊജക്ടര്‍ സിസ്റ്റവും, അറ്റ്‌മോസൗണ്ട് സിസ്റ്റവും അടക്കമുള്ള 250 സീറ്റുകള്‍ വീതമുള്ള രണ്ട് അത്യാധുനീക സൗകര്യങ്ങളോടുകൂടിയ തിയേറ്ററുകളാണ് നിര്‍മ്മിക്കുന്നത്.

പയ്യന്നൂരില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് മള്‍ട്ടിപ്ലസ്്് തിയേറ്റര്‍ നിര്‍മ്മിക്കുന്നത്.30 വര്‍ഷത്തെ പാട്ട വ്യവസ്ഥയിലാണ് കെഎസ്എഫ്ഡിസിക്ക് സ്ഥലം കൈമാറുന്നത്്.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള മലബാറിലെ ഏക തിയേറ്റര്‍ കൈരളി എന്ന പേരില്‍ കോഴിക്കോടാണ് ഉള്ളത്.സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന 100 തിയേറ്ററുകളില്‍ പ്രഥമ സ്ഥാനമാണ് പയ്യന്നൂരിലെ തിയേറ്റര്‍ കൊംപ്ലക്‌സിന് നല്‍കിയിരിക്കുന്നത്.ചെറിയ ബജറ്റില്‍ സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഈ പദ്ധതി സഹായകമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: