ചരിത്രത്തിൽ ഇന്ന്: ജനുവരി 18

1806- ഗുഡ് ഹോപ്പ് മുനമ്പിൽ ബ്രിട്ടൻ ആധിപത്യം സ്ഥാപിച്ചു..

1886- ബ്രിട്ടിഷ് ഹോക്കി അസോസിയേഷൻ രൂപീകരിച്ചു.. ആധുനിക ഹോക്കി നിയമങ്ങൾ നിലവിൽ വന്നു..

1919- ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ പാരിസ് സമാധന സമ്മേളനം തുടങ്ങി..

1932- മാതൃഭുമി ആഴ്ചപതിപ്പ് പ്രസിദ്ധികരണം തുടങ്ങി.. In Search of truth എന്ന പേരിൽ പ്രശസ്തമായ ഗാന്ധിജിയുടെ ചിത്രമായിരുന്നു ആദ്യ മുഖചിത്രം..

1942- രണ്ടാം ലോക മഹാ യുദ്ധം.. ജപ്പാൻ ബർമ പിടിച്ചടക്കി..

1946- 1942 ൽ വാരികയായി പ്രസിദ്ധികരണം ആരംഭിച്ച ദേശാഭിമാനി ദിനപത്രമായി….

1983- Butcher of Lyon എന്നറിയപ്പെടുന്ന നാസി കുറ്റവാളി Klaus Barbie യെ ബൊളിവിയയിൽ അറസ്റ്റ് ചെയ്തു…

1993- മാർടിൻ ലൂഥർ കിങ് ദിനം അവധിയായി 50 US സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു.

1997.. നോർവേക്കാര നായ പര്യവേക്ഷകൻ ജോർജ് എസ് ലാൻഡ് അന്റാർട്ടിക്കയിൽ ഏകാംഗ പര്യടനം നടത്തി

1998- അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റൺ – മോണിക്ക ലെവൻസ്കി അപവാദ കഥകൾ പുറത്ത് വന്നു..

2015- ദക്ഷിണാഫ്രിക്ക ക്കാരനായ എ.ബി. ഡിവില്ലേഴ്സ് വെസ്റ്റിൻഡീസിനെതിരായ ഏക ദിന ക്രിക്കറ്റിൽ 31 പന്തിൽ സെഞ്ചുറി തികച്ച് ലോക റിക്കാർഡ് നേടി..

ജനനം

1842- മഹാദേവ് ഗോവിന്ദ റാനഡെ.. പ്രാർഥനാ സമാജ് സ്ഥാപകൻ..

1919- കെ.എം ജോർജ് – മുൻ മന്ത്രി – കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രധാനി..

1935- എം.പി.പരമേശ്വ രൻ.. മർക്സിസ്റ്റ് സൈദ്ധാന്തികൻ.. ശാസ്ത്ര പ്രചാരകൻ.. ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകരിലൊരാൾ.. നാലാം ലോക വിവാദത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി..

1957- നഫീസ അലി- ബോളിവുഡ് നടി.. 1976 ലെ Miss Femina India

1972- വിനോദ് കാംബ്ലി – ക്രിക്കറ്റ് താരം.. സച്ചിന്റെ കളിക്കൂട്ടുകാരൻ..

ചരമം

1936- റുഡ്യാർഡ് കിപ്ളിങ്.. ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് എഴുത്തുകാരൻ.. ദി ജംഗിൾ ബുക്ക് വഴി അതി പ്രശസ്തൻ

1947- കുന്ദലാൽ സൈഗൾ – ബോളിവുഡ് നടൻ, ഗായകൻ…

1995- ടി.എ.രാജലക്ഷ്മി.. ചെറുകഥാകൃത്ത് , നോവലിസ്റ്റ്.. 36 മത് വയസ്സിൽ ആത്മഹത്യ ചെയ്തു..

1996- നന്ദമുരി താരക രാമറാവു എന്ന എൻ.ടി. രാമറാവു.. തെലുങ്കിലെ ജനപ്രിയ നടൻ, തെലുങ്ക് ദേശം പാർട്ടി രൂപികരിച്ച് രാഷ്ട്രീയത്തിൽ വന്ന് ആന്ധ്ര മുഖ്യമന്ത്രിയായി..

2003- ഹരിവംശറായ് ബച്ചൻ.. ഹിന്ദി സാഹിത്യകാരൻ – അമിതാബ് ബച്ചന്റെ അച്ഛൻ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: