ദേശീയപാതയിൽ നടാല്‍ റെയില്‍വേ ഗേറ്റ് മുതല്‍ കൊടുവള്ളി ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ഗതാഗത നിരോധനം

A 3d person stopping the people with a roadblock

കണ്ണൂർ: ദേശീയപാത 66ല്‍ നടാല്‍ റെയില്‍വേ ഗേറ്റ് മുതല്‍ കൊടുവള്ളി ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 18 മുതല്‍ ജനുവരി രണ്ട് വരെ പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഇക്കാലയളവിൽ കണ്ണൂർ – തലശേരി റൂട്ടിലൂടെയുള്ള ഗതാഗതം താഴെചൊവ്വ – ചാല – മമ്പറം – പിണറായി – കൊടുവള്ളി വഴിയാക്കിയതായി അധികൃതർ അറിയിച്ചു.
അതെ സമയം, ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് മുതൽ കൊടുവള്ളി ജംക്ഷൻ വരെ നടത്തുന്ന ദേശീയപാത പരിഷ്കരണം 18നു ആരംഭിക്കും. ചേംബർ ഓഫ് കൊമേഴ്സ് – കൊടുവള്ളി ജംക്ഷൻ പാതയിൽ നടാൽ റെയിൽവേ ഗേറ്റ് മുതൽ കൊടുവള്ളി ജംക്ഷൻ വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ ബലപ്പെടുത്തുക. ടാറിങ് സമയത്തു പൂർണമായും ഗതാഗതം നിരോധിക്കും. മുഴുവൻ ടാർ ചെയ്ത് 24 മണിക്കൂറിനു ശേഷമേ ഗതാഗതം പുനരാരംഭിക്കൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: